ശ്രീമാന്‍ കുഞ്ഞൂഞ്ഞു തമ്പുരാനായിരുന്നു അവിടത്തെ രാജാവ് ..
(കുഞ്ഞൂഞ്ഞു നാട് വാണീടും കാലം മാനുഷ്യരെല്ലാരും
ഒന്നുപോലെ -രണ്ടു കണ്ണ് ,രണ്ടു കാലു ,രണ്ടു കയ്യ് ,ഒരു മൂക്ക് ..)
അദ്ദേഹം വളരെ സാധുവായിരുന്നു ..
ചോദിക്കുന്നവര്‍ക്കെല്ലാം (അതിന്റെ ഉത്തരം )
വാരിക്കോരി കൊടുക്കുമായിരുന്നു ..
സമ്പൂര്‍ണ സാക്ഷരതയുള്ള ഒരെയൊരു
ദേശമായിരുന്നു കേരളം ...
(അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയുന്ന
അവസ്ഥക്ക് സാക്ഷരത എന്ന് പറയും ..
തന്തക്കു വിളിക്കുന്നതും ഇതേ അക്ഷരങ്ങള്‍ കൊണ്ടാണേ ..)
ശ്രീമാന്‍ വീ എസ് വലിയ കോയി തമ്പുരാനായിരുന്നു
ഇത്രയും കാലം നാട് ഭരിച്ചിരുന്നത് ..
നാട്ടാര്‍ക്ക് പറ്റാഞ്ഞപ്പോള്‍ പിടിച്ചു വേസ്റ്റ് ബോക്സില്‍ നാട്ടിയതാണ് ..
പത്രത്തിലെ ചരമപ്പേജു കണ്ടു
വീ എസ് സ്നേഹം ഉള്ളില്‍ ആവാഹിച്ച ചില പ്രജകള്‍ പറഞ്ഞു
നോക്കണം , ഇപ്പോള്‍ എത്ര ആളുകളാ
പരലോകത്തേക്കു സീസണ്‍ ടിക്കറ്റെടുത്ത് പോകുന്നത് ..
എന്ത് ചെയ്യാം ഭരണം മാറിയില്ലേ ...
വീ എസിന്റെ കാലത്ത് ഹാര്‍ട്ട് ഓഫായാല്‍ പോലും
ആരും ക്ലോസായിരുന്നില്ല .. കലികാലം ഈ കാലം ...
കുഞ്ഞൂഞ്ഞു തമ്പുരാന്‍ , കുട്ടി കുഞ്ഞാലി സുല്‍ത്താന്‍ . മാണി മൃനാലന്‍
ഇത്യാദികളെ ലയ്ഫ് ടൈം സ്നേഹിക്കാം എന്ന് വ്രതം നോറ്റവര്‍ പറഞ്ഞു ..
നോക്കണേ ഞങ്ങള്‍ വന്നപ്പോള്‍ ചരിത്രം എന്ന കുന്ത്രാണ്ടം പോലും വഴി മാറിയത് ..
നൂറു ദിന പരിപാടി കൊണ്ട് എന്തെന്തു മാറ്റങ്ങളാ ..
വിശുദ്ധ മാസമായ റമദാന്‍ വന്നു , ഇനി പെരുന്നാള്‍ വരും ..
സ്വാതന്ത്ര്യം കൂടി വരുത്തിച്ചില്ലേ ഞങ്ങള്‍ ..
നോക്കിക്കോ ഇനി ഓണം എന്ന വലിയ പ്രോജെക്റ്റ് വരുത്താനുള്ള
ഭഗീരഥ പ്രയത്നത്തിലാണ് ഞങ്ങള്‍ ..
ഇതെല്ലാം കേട്ട് തലയില്‍ ഒന്നുമില്ലാത്തവര്‍
തല കുലുക്കുമായിരുന്നു ..
മറ്റ് ചിലര്‍ കുമ്പയും ...
ഭരണ പക്ഷം .പ്രതിപക്ഷം എന്നീ രണ്ടു പക്ഷാഘാതങ്ങലായിരുന്നു
ഈ ദേശത്ത് ഉണ്ടായിരുന്നത് ..
നട്ടപ്പാതിരക്കു പോലും രാജി വെക്കടോ സര്‍ക്കാരെ എന്ന് അലറലായിരുന്നു
പ്രതിപക്ഷത്തിന്റെ പണി ..
ഇത്തരമൊരു കലാപരിപാടിക്ക് അവസരമൊരുക്കി
കൊടുക്കുക എന്നതായിരുന്നു ഭരണ പക്ഷത്തിന്റെ പണി ..
പണിക്കു വേണ്ടി പണി മുടക്കാന്‍ ഒട്ടും തന്നെ പ്രജകള്‍ക്കു മടിയുണ്ടായിരുന്നില്ല ..
NB;പ്രജകള്‍ക്കനുസരിചാകുന്നു അവിടത്തെ ഭരണാധികാരികളും.....

No comments:
Post a Comment