Obin MIllan - Gothuruth

My photo
Gothuruth - N. Paravoor - Cochin, Kerala, India
കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മകളാണ് പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മകളായിരിക്കട്ടെ മനസിന്റെ ഉള്ളില്‍ സൂക്ഷിച്ചു വെക്കാവുന്ന നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ച എന്‍റെ സുഹൃത്തുക്കള്‍ക്ക് സൌഹൃദത്തിന്‍റെ തണല്‍ മരങ്ങളില്‍ ഇനിയും ഒരായിരം‍ ഇലകള്‍ തളിര്‍ക്കുകയും കായ്‌ക്കുകയും ചെയ്യട്ടെ ++സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം Obin Millan ++

Tuesday, August 30, 2011

ഒരിടത്തൊരു കുഞ്ഞൂഞ്ഞു എന്ന രാജാവുണ്ടായിരുന്നു

ഒരിടത്തൊരു രാജ്യത്ത് കേരളമെന്ന ഒരു ദേശമുണ്ടായിരുന്നു...
ശ്രീമാന്‍ കുഞ്ഞൂഞ്ഞു തമ്പുരാനായിരുന്നു അവിടത്തെ രാജാവ് ..

(കുഞ്ഞൂഞ്ഞു നാട് വാണീടും കാലം മാനുഷ്യരെല്ലാരും
ഒന്നുപോലെ -രണ്ടു കണ്ണ് ,രണ്ടു കാലു ,രണ്ടു കയ്യ് ,ഒരു മൂക്ക് ..)

അദ്ദേഹം വളരെ സാധുവായിരുന്നു ..
ചോദിക്കുന്നവര്‍ക്കെല്ലാം (അതിന്റെ ഉത്തരം )
വാരിക്കോരി കൊടുക്കുമായിരുന്നു ..

സമ്പൂര്‍ണ സാക്ഷരതയുള്ള ഒരെയൊരു
ദേശമായിരുന്നു കേരളം ...
(അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയുന്ന
അവസ്ഥക്ക് സാക്ഷരത എന്ന് പറയും ..
തന്തക്കു വിളിക്കുന്നതും ഇതേ അക്ഷരങ്ങള്‍ കൊണ്ടാണേ ..)

ശ്രീമാന്‍ വീ എസ് വലിയ കോയി തമ്പുരാനായിരുന്നു
ഇത്രയും കാലം നാട് ഭരിച്ചിരുന്നത് ..
നാട്ടാര്‍ക്ക് പറ്റാഞ്ഞപ്പോള്‍ പിടിച്ചു വേസ്റ്റ്‌ ബോക്സില്‍ നാട്ടിയതാണ് ..

പത്രത്തിലെ ചരമപ്പേജു കണ്ടു
വീ എസ് സ്നേഹം ഉള്ളില്‍ ആവാഹിച്ച ചില പ്രജകള്‍ പറഞ്ഞു
നോക്കണം , ഇപ്പോള്‍ എത്ര ആളുകളാ
പരലോകത്തേക്കു സീസണ്‍ ടിക്കറ്റെടുത്ത് പോകുന്നത് ..
എന്ത് ചെയ്യാം ഭരണം മാറിയില്ലേ ...
വീ എസിന്റെ കാലത്ത് ഹാര്‍ട്ട് ഓഫായാല്‍ പോലും
ആരും ക്ലോസായിരുന്നില്ല .. കലികാലം ഈ കാലം ...

കുഞ്ഞൂഞ്ഞു തമ്പുരാന്‍ , കുട്ടി കുഞ്ഞാലി സുല്‍ത്താന്‍ . മാണി മൃനാലന്‍
ഇത്യാദികളെ ലയ്ഫ്‌ ടൈം സ്നേഹിക്കാം എന്ന് വ്രതം നോറ്റവര്‍ പറഞ്ഞു ..
നോക്കണേ ഞങ്ങള്‍ വന്നപ്പോള്‍ ചരിത്രം എന്ന കുന്ത്രാണ്ടം പോലും വഴി മാറിയത് ..
നൂറു ദിന പരിപാടി കൊണ്ട് എന്തെന്തു മാറ്റങ്ങളാ ..
വിശുദ്ധ മാസമായ റമദാന്‍ വന്നു , ഇനി പെരുന്നാള്‍ വരും ..
സ്വാതന്ത്ര്യം കൂടി വരുത്തിച്ചില്ലേ ഞങ്ങള്‍ ..
നോക്കിക്കോ ഇനി ഓണം എന്ന വലിയ പ്രോജെക്റ്റ്‌ വരുത്താനുള്ള
ഭഗീരഥ പ്രയത്നത്തിലാണ് ഞങ്ങള്‍ ..

ഇതെല്ലാം കേട്ട് തലയില്‍ ഒന്നുമില്ലാത്തവര്‍
തല കുലുക്കുമായിരുന്നു ..
മറ്റ് ചിലര്‍ കുമ്പയും ...

ഭരണ പക്ഷം .പ്രതിപക്ഷം എന്നീ രണ്ടു പക്ഷാഘാതങ്ങലായിരുന്നു
ഈ ദേശത്ത് ഉണ്ടായിരുന്നത് ..

നട്ടപ്പാതിരക്കു പോലും രാജി വെക്കടോ സര്‍ക്കാരെ എന്ന് അലറലായിരുന്നു
പ്രതിപക്ഷത്തിന്റെ പണി ..

ഇത്തരമൊരു കലാപരിപാടിക്ക്‌ അവസരമൊരുക്കി
കൊടുക്കുക എന്നതായിരുന്നു ഭരണ പക്ഷത്തിന്റെ പണി ..

പണിക്കു വേണ്ടി പണി മുടക്കാന്‍ ഒട്ടും തന്നെ പ്രജകള്‍ക്കു മടിയുണ്ടായിരുന്നില്ല ..

NB;പ്രജകള്‍ക്കനുസരിചാകുന്നു അവിടത്തെ ഭരണാധികാരികളും.....

അപ്പോഴും പറഞ്ഞില്ലേ ..ബ്ലോഗണ്ടാ ..ബ്ലോഗണ്ടാന്ന്..

ഹോ.... ഏത് നേരത്താണാവോ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തോന്നീത്...

സിസ്റ്റത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിന് പകരം MBBS ന് ചേര്‍ന്നിരുന്നെങ്കില്‍ ഞാനിന്ന് ഡോക്ടറായേനെ ..
LLBക്ക് പോയിരുന്നെങ്കില്‍ വക്കീലായേനെ ..
ജസ്റ്റ് തെണ്ടാനെങ്കിലും പോയിരുന്നെങ്കില്‍ കോടിപതിയായേനെ ....

ഇതിപ്പോള്‍ ബ്ലോഗിലേക്ക് ഒരു ഈച്ച പോലും എത്തിനോക്കുന്നില്ല.

ബൂലോകവാസികളെ ... ക്രൂരന്‍മാരെ ..കഠിന കഠോര ഹൃദയന്‍മാരെ ..............
(നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍)

ദേ ..അന്‍ഷാദ്ക്ക എന്നെ നോക്കി ചിരിക്കുന്നു...
ചിരിയല്ല ..ഒരൊന്നൊന്നര ഇളി......

അപ്പോഴും പറഞ്ഞില്ലേ ..ബ്ലോഗണ്ടാ ..ബ്ലോഗണ്ടാന്ന്..

അന്നേ അങ്ങേരെന്നോട് പറഞ്ഞതാ.......
' മോനേ ..ഇതൊന്നും നിനക്ക് പറഞ്ഞ പണിയല്ല..
ഇതൊക്കെ വല്ല ബെര്‍ലി തോമസിനോ , ബഷീര്‍ വള്ളിക്കുന്നിനോ പറ്റും ...
ആന അപ്പിയിടുന്നത് കണ്ടിട്ട് മുയല്‍ അതിന് തുനിയല്ലേ...'

(യെവന്‍മാര്‍ ആരെടെയ്... അവരെ കണ്ട് കിട്ടുന്നവര്‍ ഉടനെ എന്നെ വിളിച്ചറിയിക്കുക..ഒരു തലക്ക് ലക്ഷം രൂപ ഞാന്‍ ഇനാം പ്രഖ്യാപിച്ച് കൊള്ളുന്നു)

ഹേ .. മിസ്റ്റര്‍ ..അവന്‍മാരൊക്കെ വലിയവരാകാം..
എന്ന് കരുതി ഈ ഞാന്‍ ചെറിയവനാണ് എന്നതിന് അര്‍ത്ഥമില്ല..
( അസ്ഥാനത്ത് നിങ്ങളുടെ ഡയലോഗ് പ്രയോഗിച്ചതിന് സന്തോഷ് പണ്ഡിറ്റ് ക്ഷമിക്കണം..)

നോക്കടേയ് .. ആരൊക്കെയാ എന്റെ ബ്ലോഗില്‍ കയറിയിരിക്കുന്നത് എന്ന്....
കീരികാടന്‍ ഷാജി , വടിവാള് വാസു , പറവൂര്‍ അമ്മിണി , കുഴുപിള്ളി ശാന്ത, ........

ബൂലോകത്തെ പുലികളാ യെവന്‍മാരൊക്കെ....

നീ പോ മോനേ ദിനേശാ...

NB; ഈ കളിയാക്കുന്നവന്‍മാര്‍ക്കെതിരെ ആരെങ്കിലും നിരാഹാരം നടത്തുമോ...? എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ടാ...
ദിവസം മൂന്ന് നേരം ഫുഡ്ഡടിക്കണമെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്..അല്ലേല്‍ ഹൃദയസ്തംഭനം വരാന്‍ സാധ്യത കൂടുതലാണത്രെ... മ്മേയ്..

Thursday, August 11, 2011

ആ അരിയുടെ കാര്യം എന്തായി ?

സാറേ, നിങ്ങള് തിരക്കിലാണ് എന്നറിയാം. സ്വാശ്രയം, മൂന്നാര് , 'അഞ്ചാം മന്ത്രി' തുടങ്ങി നിങ്ങള്ക്ക് പിടിപ്പതു പണിയുള്ള സമയമാണ്. അതുകൊണ്ട് ഒറ്റവാക്കില് ചോദിക്കുകയാണ്. അരിയുടെ കാര്യം എന്തായി ?. ചത്തവന്റെ കീശയിലെ അഞ്ചു രൂപയിലാണെന്റെ കണ്ണ് എന്ന് അയ്യപ്പന് പാടിയ പോലെ സാധാരണക്കാരന്റെ കണ്ണ് ഒറ്റ രൂപ അരിയിലാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും മുടിഞ്ഞ ചര്ച്ച നടക്കുന്നു. തീരുമാനങ്ങള് ടപ്പേന്ന് വരുന്നു. ശ്രുതിയും താളവും തെറ്റാതെ എല്ലാം അതിവേഗം ബഹുദൂരം നടക്കുന്നു. പക്ഷേ അരിയുടെ കാര്യം മാത്രം ഒന്നും കേള്ക്കുന്നില്ല…!!

മാസം രണ്ടല്ലേ ആയുള്ളൂ എന്ന് അങ്ങ് പറഞ്ഞേക്കും. ശരിയാണ്. മാസം രണ്ടേ ആയുള്ളൂ.. പക്ഷേ നിങ്ങള് അധികാരമേറ്റ് ആദ്യം ചെയ്യുമെന്ന് ജനം പ്രതീക്ഷിച്ചത് അരിയുടെ കാര്യമാണ്. അത്രയും ഉച്ചത്തിലാണ് വോട്ടു വാങ്ങുമ്പോള് നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും അക്കാര്യം പറഞ്ഞിരുന്നത്. ഒറ്റരൂപ അരിയുടെ കാര്യം പ്രഖ്യാപിച്ചപ്പോള് കേരളത്തില് പല സ്ഥലത്തും ആംബ്ലിഫയറിന്റെ കിഡ്നി പൊട്ടിയതായി പത്രങ്ങളില് ഉണ്ടായിരുന്നു!. ഇത്രയും സബ്സിഡി നല്കി ഒറ്റ രൂപയ്ക്കു അരി കൊടുക്കുന്നതിനോട് തത്വത്തില് യോജിപ്പുള്ള ആളല്ല ഞാന്. എന്നാലും വാക്ക് പറഞ്ഞാല് വാക്കായിരിക്കണം.

മൂന്നാറില് ഒരു കെട്ടിടം പൊളിക്കുന്നുണ്ടോ ഇല്ലയോ എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ വിഷയമല്ല. പതിനായിരത്തില് ഒരു കുട്ടിക്ക് സര്ക്കാര് ഫീസില് 'സ്വാശ്രയം' പഠിക്കാന് പറ്റുമോ ഇല്ലയോ എന്നതും അരപ്പട്ടിണിക്കാരന്റെ ടെന്ഷന് ലിസ്റ്റില് ഉള്പ്പെടുന്ന ഒന്നല്ല. ലീഗിന് അഞ്ചാംമന്ത്രിയുണ്ടോ ഇല്ലയോ എന്നറിയാന് മഞ്ഞളാംകുഴിക്കും ചാനലുകാര്ക്കും ആകാംക്ഷയുണ്ടാകും. പക്ഷേ ഒരു പാവം ബി പി എല്ലു കാരന് അറിയേണ്ടത് ഒരേയൊരു കാര്യമാണ്. കൊതിപ്പിച്ചു നിര്ത്തിയ ഒറ്റ രൂപ അരിയുടെ കാര്യം.

ഇന്റര്നെറ്റില് നിങ്ങളുടെ ഓഫീസ് ലൈവായി കാണിക്കുന്നുണ്ട് എന്നറിഞ്ഞു. കോണ്ഗ്രസ്സാരൊക്കെ വളരെ സന്തോഷത്തിലാണ്. ഇനി മുഖ്യമന്ത്രിയെ ജനങ്ങള്ക്ക് ഇരുപത്തിനാല് മണിക്കൂറും കണ്ടോണ്ടിരിക്കാമെന്ന് അവര് പറയുന്നുമുണ്ട്. ഭരണം സുതാര്യമാക്കുക എന്നത് നല്ല കാര്യം തന്നെയാണ്. ഒരായിരം അഭിനന്ദനങ്ങള് .. പൂച്ചെണ്ടുകള് .. എന്നാലും തൊണ്ടയില് കുടുങ്ങിക്കിടക്കുന്ന ചോദ്യം ഇടയ്ക്കിടെ തികട്ടി വരികയാണ്. അരിയുടെ കാര്യം എന്തായി സാര് ? പറയുന്നത് കൊണ്ട് വിഷമം കരുതരുത്. നിങ്ങളുടെ ഓഫീസ് ഇന്റര്നെറ്റില് കാണിച്ചത് കൊണ്ട് സാധാരണക്കാരന്റെ ചട്ടിയില് അരി വേവില്ല. അന്നന്നേക്കുള്ളതു അന്നന്ന് കിട്ടുന്ന അവന്റെ വീട്ടില് ബ്രോഡ് ബാന്റ് കണക്ഷനും ഇന്റര്നെറ്റും ഇല്ല. അവിടെയുള്ളത് മൂന്നു കല്ലുള്ള ഒരു അടുപ്പാണ്. ഒറ്റ രൂപയ്ക്കു അരി കൊടുത്താല് നിങ്ങളുടെ മുഖം അവന് എന്നും കാണും. കമ്പ്യൂട്ടര് സ്ക്രീനില് അല്ല. വേവുന്ന അരിയുടെ ഓരോ തുമ്പിലും..

അങ്ങയുടെ ധനകാര്യമന്ത്രി നല്ല കഴിവുള്ള ആളാണ്. സാമ്പത്തിക വിദഗ്ദനാണ്. പക്ഷേ അദ്ദേഹം ഒരു പാലാക്കാരനുമാണ്. രണ്ടു രൂപ ഇങ്ങോട്ട് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലേ പാലാക്കാര് ഒരു രൂപ അങ്ങോട്ട് കൊടുക്കൂ. പോളിസി വെച്ച് ഇരുപതു രൂപയ്ക്കു അരി വാങ്ങി ഒരു രൂപയ്ക്കു വില്ക്കുവാന് അങ്ങേരു സമ്മതിക്കുമോ എന്നൊരു ഡൌട്ടുണ്ട്. ഒറ്റ രൂപയ്ക്കു അരി കൊടുക്കണമെങ്കില് ഖജനാവില് എത്രയോ കോടി സ്റ്റോക്ക് വേണമെന്ന് അദ്ദേഹം ചില കണക്കുകള് പറയുന്നതും കേട്ടു. ഒരു കാര്യം ചോദിച്ചോട്ടെ സാര് .. കേരളത്തിന്റെ ഖജനാവ് മുന്നില് കണ്ടു തന്നെയല്ലേ അങ്ങയും മാണി സാറും വോട്ടു ചോദിച്ചത്? പ്രകടനപത്രിക എഴുതിത്? പത്മനാഭസ്വാമിയുടെ നിധി കണ്ടിട്ടല്ലല്ലോ?. ഉവ്വോ?. അരിയെ തൊട്ടുള്ള കളി തീക്കളിയാണ് എന്ന് ഞാന് അന്നേ പറഞ്ഞതാണ് . വാക്ക് പറഞ്ഞ സ്ഥിതിക്ക് പുതുപ്പള്ളിയിലെയോ പാണക്കാട്ടെയോ പറമ്പ് വിറ്റിട്ടായാലും ഒറ്റ രൂപയ്ക്കു അരി കൊടുക്കണം. അതാണ് അതിന്റെ ഒരന്തസ്സ്. നാളെ എന്തോ ഒരു ബഡ്ജറ്റ് മാണി സാര് അവതരിപ്പിക്കുമെന്ന് പറയുന്നത് കേട്ടു. അതില് ഒറ്റ രൂപ അരിയുടെ വകുപ്പ് ചേര്ത്തിട്ടില്ലെങ്കില് ഇന്ന് രാത്രിയോടെ അത് എഴുതിച്ചേര്ക്കുവാന് സാറ് പറയണം. മറക്കരുത് .. ചതിക്കരുത്..

Tuesday, August 9, 2011

പാമോലിന്‍ കേസ്‌ ഉത്തരവില്‍ സാങ്കേതികപ്പിഴവ്‌


കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ പാമോയില്‍ കേസിലെ വിജിലന്‍സ്‌ കോടതി നിര്‍ദേശത്തിലെ പരാമര്‍ശം നിയമപരമായി നിലനില്‍ക്കില്ല. ഇതായിരിക്കും അടുത്ത ദിവസങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട്‌ ഉയരാന്‍പോകുന്ന സാങ്കേതിക തര്‍ക്കം. ഇക്കാര്യത്തില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണം എന്നാകും ഇന്നു തിരുവനന്തപുരത്തെത്തുന്ന അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കുന്ന നിയമോപദേശം എന്നു സൂചനയുണ്ട്‌.
കോടതി നിര്‍ദേശത്തിലെ `23-ം സാക്ഷിയായ അന്നത്തെ ധനകാര്യ മന്ത്രിയുടെ പങ്കിനെക്കുറിച്ച്‌ തുടര്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ (വി എ സി ബി) സ്‌പെഷല്‍ സെല്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കുന്നു..' എന്ന പരാമര്‍ശമാണ്‌ വിവാദത്തിലാവുന്നത്‌.
അന്നത്തെ ധനകാര്യ മന്ത്രിക്ക്‌ പങ്കുണ്ടെങ്കില്‍ തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാനല്ല വിജിലന്‍സ്‌ കോടതി സ്‌പെഷല്‍ ജഡ്‌ജി പി കെ ഹനീഫ നിര്‍ദേശിച്ചിരിക്കുന്നത്‌. മറിച്ച്‌ അന്നത്തെ ധനകാര്യമന്ത്രിക്ക്‌ പാമോലിന്‍ ഇടപാടില്‍ ഉള്ള പങ്കിനെക്കുറിച്ച്‌ തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌. ഈ നിര്‍ദേശത്തിന്‌ ഉപയോഗിച്ച വാചകം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അത്‌ പാമോലിന്‍ കേസിന്റെ ഇതുവരെയുള്ള ചരിത്രത്തിനും നടപടികള്‍ക്കും വിരുദ്ധമാണെന്നുമാണ്‌ വന്നിരിക്കുന്നത്‌. ഇപ്പോഴത്തെ വിധിപ്പകര്‍പ്പ്‌ വായിച്ചാല്‍, പാമോലിന്‍ ഇടപാട്‌ നടക്കുന്ന കാലത്ത്‌ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക്‌ ഇടപാടില്‍ പങ്കുണ്ടെന്നും അത്‌ എന്താണെന്ന്‌ അന്വേഷിക്കണമെന്നുമാണ്‌ മനസിലാകുക. അതാണു പ്രശ്‌നവും. ഇടതുമുന്നണി സര്‍ക്കാരുകളുടെ കാലത്തുള്‍പ്പെടെ നടത്തിയ ഒരന്വേഷണത്തിലും പാമോലിന്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കേസാകട്ടെ വിചാരണയുടെ ഘട്ടത്തിലേക്ക്‌ എത്തിയിട്ടുമില്ല. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണം എന്ന്‌ വിജിലന്‍സ്‌ കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌.

ഇന്നലത്തെ കോടതിയുത്തരവിന്റെ പതിനെട്ടാം പേജില്‍ 23-ം ഖണ്ഡികയിലാണ്‌ നേരത്തേ നല്‌കിയ റിപ്പോര്‍ട്ട്‌ തള്ളുന്നുവെന്നും തുടര്‍ അന്വേഷണം വേണമെന്നും പറയുന്നത്‌. (in the result, the further report dated 13th may 2011 , submitted by the supdt.of police , vacb, special cell thiruvananthapuram is rejected directing him to conduct further investigation into the involvement of cw 23, the then finance minister in the palmolein deal and submit a report to this court within three months from today) . പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ്‌ അന്വേഷിക്കേണ്ടത്‌ എങ്കില്‍ ഇതിലെ into the involvement of cw 23 എന്നല്ല പറയേണ്ടതത്രേ. സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ നടത്തുന്ന പരാമര്‍ശം വളരെ സൂക്ഷ്‌മതയോടെയായിരിക്കാന്‍ കോടതി ശ്രദ്ധിക്കാറുള്ളതാണ്‌. ഒരിടത്തും പറഞ്ഞിട്ടില്ലാത്ത പങ്ക്‌ ഉമ്മന്‍ ചാണ്ടിക്ക്‌ ഉണ്ടെന്നു കോടതി കണ്ടെത്തുന്ന വിധത്തിലാണ്‌ വിധിയിലെ പരാമര്‍ശം. അത്‌ മാറ്റുന്നതോടെ തന്നെ വിധിയുടെ സ്വഭാവവും മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ വിജിലന്‍സ്‌ കോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ തിരുത്തല്‍ ഹര്‍ജി കൊടുക്കണോ അതോ കോടതി പറഞ്ഞതുപ്രകാരമുള്ള തുടര്‍ അന്വേഷണം മൂന്നു മാസത്തിനകം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണോ എന്നത്‌ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പെട്ട കാര്യമാണ്‌. നിരപരാധിയാണെന്ന്‌ ആണയിട്ടു പറയുന്ന ഉമ്മന്‍ ചാണ്ടി, തിരുത്തല്‍ ഹര്‍ജിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത്‌ അന്വേഷണത്തിനു തന്നെയാണെന്നും സൂചനയുണ്ട്‌.

വിജിലന്‍സ്‌ പ്രത്യേക കോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിന്റെ 18-ം പേജിന്റെ പകര്‍പ്പ്‌:

Monday, August 8, 2011

ദൈവമേ നീയെന്തിനിതിന്നു കൂട്ടു നില്ക്കുന്നൂ?

ഉമ്മന് ചാണ്ടീ അതിവേഗം പാളം തെറ്റുന്നതറിയുന്നുണ്ടോ?

പുതിയ തീരുമാനങ്ങള് Congress White Paper ഏകദേശം ഇങ്ങനെയായിരുന്നൂ..!!!

1)
അരിക്കു പകരം നെല്ലു റേഷന്കടകളിലൂടെ വിതരണം ചെയ്യും (കുത്തി തിന്നട്ടെ നായിന്റെ മക്കള്‍.)

2)
രണ്ടു രൂപയുടെ അരി നായ്ക്കള്ക്കു വിതരണം ചെയ്യൂം ( അതിന്റെ നന്ദി കാണിക്കും)

3)
വയനാട്ടില്രണ്ടു മീറ്റര്കയര്സൌജന്യമായി വിതരണം ചെയ്യും ( കര്ഷകര്തൂങ്ങിച്ചാവട്ടെ)

4)
നിയമന നിരോധനം നടപ്പാക്കും (തെണ്ടട്ടെ യുവാക്കള്‍)

5)
വര്ഗ്ഗീയലഹളകള്പ്രോത്സാഹിപ്പിക്കും ( വെട്ടിച്ചാവട്ടെ എല്ലാരും)

6)
പെന്ഷന്വെട്ടിക്കുറയ്ല്ലും (അങ്ങനെ നക്കണ്ട)

നമുക്ക് കാത്തിരിക്കാം ഇനിയാര് ആരെക്കുറിച്ച് ബ്ലോഗെഴുതുമെന്ന്.... കൂടുതല്വായിക്കൂ പ്രതികരിക്കൂ……!!!!!!!!

"ആയുധമില്ലാത്ത ആത്മശക്തിയോടു എതിരിടുമ്പോള്ആയുധം ശക്തിഹീനമാണ് "
V. S സഖാവിനു എന്റെ ആശംസകള്‍ …!!!!!!!!!!!