സിസ്റ്റത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിന് പകരം MBBS ന് ചേര്‍ന്നിരുന്നെങ്കില്‍ ഞാനിന്ന് ഡോക്ടറായേനെ ..
LLBക്ക് പോയിരുന്നെങ്കില്‍ വക്കീലായേനെ ..
ജസ്റ്റ് തെണ്ടാനെങ്കിലും പോയിരുന്നെങ്കില്‍ കോടിപതിയായേനെ ....
ഇതിപ്പോള്‍ ബ്ലോഗിലേക്ക് ഒരു ഈച്ച പോലും എത്തിനോക്കുന്നില്ല.
ബൂലോകവാസികളെ ... ക്രൂരന്‍മാരെ ..കഠിന കഠോര ഹൃദയന്‍മാരെ ..............
(നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍)
ദേ ..അന്‍ഷാദ്ക്ക എന്നെ നോക്കി ചിരിക്കുന്നു...
ചിരിയല്ല ..ഒരൊന്നൊന്നര ഇളി......
അപ്പോഴും പറഞ്ഞില്ലേ ..ബ്ലോഗണ്ടാ ..ബ്ലോഗണ്ടാന്ന്..
അന്നേ അങ്ങേരെന്നോട് പറഞ്ഞതാ.......
' മോനേ ..ഇതൊന്നും നിനക്ക് പറഞ്ഞ പണിയല്ല..
ഇതൊക്കെ വല്ല ബെര്‍ലി തോമസിനോ , ബഷീര്‍ വള്ളിക്കുന്നിനോ പറ്റും ...
ആന അപ്പിയിടുന്നത് കണ്ടിട്ട് മുയല്‍ അതിന് തുനിയല്ലേ...'
(യെവന്‍മാര്‍ ആരെടെയ്... അവരെ കണ്ട് കിട്ടുന്നവര്‍ ഉടനെ എന്നെ വിളിച്ചറിയിക്കുക..ഒരു തലക്ക് ലക്ഷം രൂപ ഞാന്‍ ഇനാം പ്രഖ്യാപിച്ച് കൊള്ളുന്നു)
ഹേ .. മിസ്റ്റര്‍ ..അവന്‍മാരൊക്കെ വലിയവരാകാം..
എന്ന് കരുതി ഈ ഞാന്‍ ചെറിയവനാണ് എന്നതിന് അര്‍ത്ഥമില്ല..
( അസ്ഥാനത്ത് നിങ്ങളുടെ ഡയലോഗ് പ്രയോഗിച്ചതിന് സന്തോഷ് പണ്ഡിറ്റ് ക്ഷമിക്കണം..)
നോക്കടേയ് .. ആരൊക്കെയാ എന്റെ ബ്ലോഗില്‍ കയറിയിരിക്കുന്നത് എന്ന്....
കീരികാടന്‍ ഷാജി , വടിവാള് വാസു , പറവൂര്‍ അമ്മിണി , കുഴുപിള്ളി ശാന്ത, ........
ബൂലോകത്തെ പുലികളാ യെവന്‍മാരൊക്കെ....
നീ പോ മോനേ ദിനേശാ...
NB; ഈ കളിയാക്കുന്നവന്‍മാര്‍ക്കെതിരെ ആരെങ്കിലും നിരാഹാരം നടത്തുമോ...? എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ടാ...
ദിവസം മൂന്ന് നേരം ഫുഡ്ഡടിക്കണമെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്..അല്ലേല്‍ ഹൃദയസ്തംഭനം വരാന്‍ സാധ്യത കൂടുതലാണത്രെ... മ്മേയ്..


No comments:
Post a Comment